1
ചോര വാര്‍ന്ന മുഖവും , നീര്‍ നിറഞ്ഞ മിഴിയും
ഊര്‍ന്നു വീണ മുടിയില്‍ ഊര്‍ന്നിറങ്ങും നിണവും
ഇടിഞ്ഞു താണ തോളില്‍ ഭാരമേറും ക്രൂശും
ഏറ്റു നീയിങ്ങുമീശോ , ക്രൂശിതന്റെ രൂപം
ഒന്നുമല്ല ഞാനീ മന്നിടത്തിലെന്നാല്‍
ആര്‍ത്തിയോടെ തേടി ലോക സമ്പത്തേറെ
ചേര്‍ത്തണച്ചതൊന്നും കൂടെ നിന്നതില്ല
ഒന്നുമില്ല ഇന്നെന്നുള്‍ത്തടത്തിലീശോ
നിന്റെ കയ്യിലേകാന്‍ ,നിത്യജീവന്‍ നേടാന്‍ (ചോര..)
നിര്‍നിമേഷനായി നാഥനെന്നെ നോക്കി
ഉള്‍വിതുമ്പലോടെ പൊന്‍ കരങ്ങള്‍ നീട്ടി
മാറോടെന്നെ ചേര്‍ത്തണക്കും നാഥനില്‍ കണ്ടു
സ്നേഹവായ്പോടെന്നെ പുല്‍കും നാഥന്റെ രൂപം
ഞാന്‍ പൈതലായി, ദൈവ പൈതലായി (ചോര...)
2
ആത്മാവിന്‍ ശക്തിയാല്‍ അനുദിനം നടത്തും
യേശു എന്റെ കൂടെയുള്ളതാല്‍
ഇനി ക്ലേശങ്ങളില്‍ എന്റെ ശരണമവന്‍
ഭൂവില്‍ ഏതും ഞാന്‍ ഭയപ്പെടില്ല
എന്റെ ദൈവത്താലെ സകലത്തിനും
മതിയായവന്‍ ഞാനെന്നറിഞ്ഞിടുന്നു
എന്റെ താഴ്ചയിലും സമൃദ്ധിയിലും
ആത്മാവിന്‍ ബലമെന്നെ നടത്തിടുന്നു
ഞാന്‍ ലജ്ജിതനായ് തീര്‍ന്നിടുവാന്‍ ഇട വരില്ല
എന്റെ ആവശ്യങ്ങള്‍ അറിഞ്ഞെന്നെ നടത്തിടും താന്‍
ആരാധിച്ചീടും ഞാന്‍ ആത്മാവിലവനെ
ഏതേതു നേരത്തിലും
എന്റെ രോഗങ്ങളില്‍ നല്ല വൈദ്യനവന്‍
ഭൂവില്‍ എന്നും ഞാന്‍ പാടി പുകഴ് ത്തും (എന്റെ ദൈവ..)
കര്‍ത്തന്‍ തന്‍ കരങ്ങള്‍ കുറുകിയിട്ടില്ലതാല്‍
എന്നും ഞാന്‍ ജയം പ്രാപിക്കും
എന്റെ നഷ്ടങ്ങളെ ലാഭമാക്കുന്നവന്‍
അവന്‍ എന്നും സ്തുതിക്ക് യോഗ്യന്‍ (എന്റെ ദൈവ..)
3
പാടി സ്തുതിച്ചിടാം ദാവീദേപ്പോലെ നാം
നൃത്തം ചെയ്താരാധിക്കാം
ദൈവം ചൊരിഞ്ഞതാം നന്മകള്‍ ഓര്‍ത്തു നാം
നന്ദിയോടാരാധിക്കാം
ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
ഹല്ലേലുയ്യാ പാടാം നാം
ചേറ്റില്‍ കിടന്നതല്ലയോ
എല്ലാം തകര്‍ന്നതല്ലയോ
കരുണയാല്‍ യേശു നമ്മെ
മാന്യരായ് തീര്‍ത്തതല്ലയോ
ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
ഹല്ലേലുയ്യാ പാടാം നാം
എന്തെല്ലാം നന്മകള്‍ പരന്‍
ദിനവും തരുന്നു കരുണയാല്‍
ഒന്നിനും മുട്ടില്ലാതെ
നന്നായ് നടത്തിടുന്നവന്‍
ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
ഹല്ലേലുയ്യാ പാടാം നാം
4
യാഹേ, സൃഷ്ടികര്‍ത്താവേ
മര്‍ത്ത്യനെ നീ ഓര്‍ക്കാന്‍ എന്തുള്ളു നാഥാ
സൃഷ്ടികളില്‍ ഏറ്റം ധന്യത ചാര്‍ത്തി
മര്‍ത്ത്യനുന്നതമാം മാനം നല്‍കീടാന്‍ (യാഹേ...)
നിന്‍ സ്വരൂപം നല്‍കി മണ്‍മയമേനി
നിന്‍ ഭുജങ്ങളാലെ മെനെഞ്ഞെടുത്തു
ജീവശ്വാസം ഓതി ആത്മം പകര്‍ന്നു
സൃഷ്ടികള്‍ക്കധിപനായ് നിയുക്തനാക്കി (സൃഷ്ടികളില്‍..)
പാപം മൂലം വന്ന ശാപം പോക്കീടാന്‍
സ്വന്ത പുത്രനെ നീ തന്നു യാഗമായ്
ലോകത്തെ നീ ഏറ്റം സ്നേഹിച്ചതിനാല്‍
നിത്യമായ രക്ഷ ഞങ്ങള്‍ക്കൊരുക്കി (സൃഷ്ടികളില്‍..)
5
ഞാന്‍ തേടിയതെല്ലാം നേടേണ്ടതല്ലെന്നും
ഞാന്‍ നേടിയതെല്ലാം സ്വര്‍ഗ്ഗീയമല്ലെന്നും
ഞാന്‍ ഓടിയതെല്ലാം വഴിനോക്കിയല്ലെന്നും
ഞാന്‍ കൈവിട്ടതെല്ലാം ഗുരു തന്നതാണെന്നും
അറിയുന്നു ഞാനീ നിമിഷം , അഭിഷേകമൊഴുകുന്ന നിമിഷം
അന്ധകാരം ചൂഴ്‌ന്നു നില്‍ക്കും എന്റെ ജീവിതം
ഓ.. അന്ധനായ് ഞാന്‍ കണ്ടതെല്ലം കൂരിരുള്‍ മാത്രം
താണടിഞ്ഞു വീണു പോയ കുഞ്ഞുതാരകം
ഓടിയെത്തി എന്റെ ചാരെ ,തോളിലേറ്റുവാന്‍
അന്നു മാത്രം ഞാനറിഞ്ഞു നിന്റെ സാന്ത്വനം
ആ സ്നേഹ... സ്പര്‍ശനം (ഞാന്‍)
പൊന്നുഷസ്സില്‍ പോയ് മറഞ്ഞു കൂരിരുള്‍ ശൈലം
ഓ .. ആദ്യമായ് ഞാന്‍ കണ്ടതങ്ങേ വെണ്‍ മുഖശോഭ
ഓടി വന്നെന്‍ ചാരെ നിന്ന് ചുംബനം തന്ന്
ഓമനേ നീയെന്റെ സ്വന്തം എന്നു നീ ചൊല്ലി
ആ മൊഴികള്‍ എന്റെയുള്ളില്‍ ശാന്തിമന്ത്രമായ്
ഞാന്‍ പൂര്‍ണ്ണബിന്ദുവായ് (ഞാന്‍)
Sunday, December 31, 2006
Subscribe to:
Posts (Atom)
