സത്യത്തെ അറിയുവാന്‍ ശ്രമിച്ചവരില്‍ ഒരു പ്രമുഖ വ്യക്തിയയിരുന്നു ഭാരതത്തിലെ ആദ്ധ്യാത്മിക നേതാവായിരുന്ന സ്വമി വിവേകാനന്ദന്‍.യേശുക്രിസ്തുവിനെക്കുറിച്ചുള്ള ആ മഹാത്മാവിന്റെ ആത്മീക ദര്‍ശനങ്ങളില്‍ നിന്ന്......( സ്വാമി വിവേകാനന്ദന്റെ ജ്ഞാനദീപം(1963) എന്ന പുസ്തകത്തില്‍ നിന്നും)
1) "തെക്കു കിഴക്കനേഷ്യാക്കാരനായ ഞാന്‍ നസ്സറേയനായ യേശുക്രിസ്തുവിനെ വണങ്ങുകയാണെങ്കില്‍ എനിക്ക് ഒരേ വഴി തന്നെയുണ്ട്. ആ വഴി എന്തെന്നാല്‍ അദ്ദേഹത്തെ ദൈവമായിട്ടല്ലാതെ എനിക്ക് നമസ്കരിക്കാന്‍ സാദ്ധ്യമല്ല എന്നുള്ളതാണ്." ( വാല്യം 2 , പേജ് 453)
2) " യേശുക്രിസ്തുവിനെ , മനുഷ്യരൂപമെടുത്ത ദൈവത്തെ, നാം ദൈവമായ് വണങ്ങണം ... നിങ്ങള്‍ക്ക് മോക്ഷം പ്രാപിക്കണമെങ്കില്‍ യേശുക്രിസ്തുവിനോട് ഞെരുന്‍ഹിയ ഐക്യം കൊള്ളണം . എങ്ങനെയെന്നാല്‍ നിങ്ങള്‍ക്ക് മനസ്സില്‍ തോന്നുന്ന മേറ്റ്ല്ലാ ദൈവത്തെക്കാളും ഏറ്റവും ഉയര്‍ന്ന സ്ഥാനം അര്‍ഹിക്കുന്ന ഒരുവനാണ് യേശു. യേശുവിനെ ഒരു മനുഷ്യനായിട്ട് കണക്കാക്കുകയാണെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തെ ആരാധിക്കേണ്ട. "യേശു" തന്നെ ദൈവം എന്ന സത്യം നിങ്ങള്‍ക്ക് ബോദ്ധ്യമാകുമ്പൊള്‍ അദ്ദേഹത്തെ നിങ്ങള്‍ക്ക് ആരാധിക്കാം. യേശുവിനെ മനുഷ്യനാണെന്നു പറയുന്നവര്‍ അദ്ദേഹത്തെ നിന്ദിക്കുന്നവര്‍ എന്ന കുറ്റത്തിന് അര്‍ഹരായിത്തീരും." (വാല്യം 7 , പേജ് 270)
3) "ക്രൂശില്‍ തൂങ്ങിയ ഉത്തമനെ നോക്കുക.അദ്ദേഹം തന്റെ ജയത്തിനു വേണ്ടി സൈന്യങ്ങളായ ദൈവ ദൂതഗണങ്ങളെ വിളിച്ചിരിക്കാം. എന്നല്‍ അദ്ദേഹം എതിര്‍ത്തു പോരാടിയില്ല. തന്നെ ക്രൂശില്‍ തറച്ചവരോട് അനുതാപമാണ് കാണിച്ചത്. വേദനയേയും ലജ്ജയേയും അദ്ദേഹം സഹിച്ചു. എല്ല പാപഭാരങ്ങളെയും താനേ സഹിച്ചു.'അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോവേ നിങ്ങള്‍ എന്റെ അടുക്കല്‍ വരുവിന്‍ : ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും ' എന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ ജീവിതത്തിലും അദ്ദേഹം എത്ര മഹത്വമുള്ളവനായി കാണപ്പെടുന്നു. നോക്കുവിന്‍ , അടിമ ജീവിതം നയിക്കുന്ന നാം അതിന്റെ മഹത്വം എത്രത്തോളം എന്നറിയത്തവരായി കാണപ്പെടുന്നു. എന്റെ മുഖത്ത് ഒരു വശത്ത് ഒരുവന്‍ അടിക്കുകയാണെങ്കില്‍ എന്റെ കൈ തിരിച്ച് അവനെ അടിക്കുവാന്‍ ശ്രമിക്കുന്നു. എതിര്‍ത്ത ശബ്ദവും ഉടനെ പുറപ്പെടുവിക്കുന്നു. ക്രൂശീകരിക്കപ്പെട്ട ആ ഹൃദയവിശാലതയുള്ളവന്റെ ശ്രേഷ്ടഗുണങ്ങളെയും കൃപകളെയും എനിക്ക് എങ്ങനെ അറിയുവാന്‍ സാധിക്കും ! ആ മേന്മയെ മനസ്സിലാക്കുവാന്‍ എനിക്ക് പറ്റുമോ?" (വാല്യം 2 , പേജ്371,372)
4) " പുത്രനെ കണ്ടവര്‍ പിതാവിനെ കണ്ടവരാകുന്നു എന്നത് ദൈവവാക്കാകുന്നു. പുത്രനെ കാണാതെ പിതാവിനെ കാണുവാന്‍ കഴിയുകയില്ല. പുത്രനെ കാണാതെ പിതാവിനെ കാണാം എന്നത് അര്‍ത്ഥരഹിതമായ സംസാരവും , കുഴപ്പമുണ്ടാക്കുന്ന ആധാരമില്ലാത്ത ആദര്‍ശവുമാണ്. ഒരു പകല്‍ സ്വപ്നവും കൂടെ ആകുന്നു. ആത്മീയ ജീവിതത്തിന് നിങ്ങള്‍ക്ക് ഒരു സ്ഥാനം അര്‍ഹിക്കണമെന്നാഗ്രഹമുണ്ടെങ്കില്‍ യേശുവിന്റെ രൂപത്തില്‍ കാണപ്പെടുന്ന ദൈവത്തെ നന്നായിട്ട് ആശ്രയിച്ച് കൊള്ളുക." (വാല്യം 7 , പേജ് 270,271)
5) "ക്രിസ്തുവിനാല്‍ സ്പര്‍ശിക്കപ്പെട്ടാല്‍ മനുഷ്യന്റെ ആത്മാവ് മാറിപ്പോകുന്നു.ക്രിസ്തുവിനെപ്പോലെ അവര്‍ മാറിപ്പോകുന്നു. അവന്റെ ജീവിതം പരിശുദ്ധിയുള്ളതായി മാറുന്നു. പരിശുദ്ധമായ ആത്മീക ശക്തിയാല്‍ അവന്റെ ശരീരത്തെ രോമാഞ്ചം കൊള്ളിക്കുന്നു."(വാല്യം 4 , പേജ് 500)
6) " അദ്ദേഹം സംസാരിച്ച ഉത്തമവാക്കുകള്‍ എന്നും നിലനില്‍ക്കും. അദ്ദേഹത്തിന്റെ ഒറ്റ നോട്ടത്താല്‍ സൗഖ്യപ്പെടുത്തിയ തെളിവുകള്‍ മറന്നു പോകാം,എന്നാല്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ മറക്കുവാന്‍ സാധിക്കാത്തവയാകുന്നു." ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ " എന്ന ഉപദേശം മാനവരാശി ജീവിക്കുന്നിടത്തോളം കാലം ശക്തിയേറിയ ഉപദേശമാകുന്നു. അദ്ദേഹത്തിന്റെ ഉപദേശം കുറവില്ലാത്ത മഹത്വത്തിന്റെ ഖജനാവാകുന്നു.കര്‍ത്താവിന്റെ നാമം മറക്കാതിരിക്കുന്ന കാലം വരേയും ഇത് തുടര്‍ന്ന് പ്രകാശിച്ചുകൊണ്ടേയിരിക്കും. ഇതാകുന്നു യേശുക്രിസ്തുവിലുണ്ടായിരുന്ന ശക്തിയും അദ്ദേഹം മറ്റുള്ളവര്‍ക്ക് പകരുന്ന ശക്തിയും. ദൃഢമായ ഈ ശക്തിയെക്കുറിച്ച് എന്തു പറയാന്‍!." (വാല്യം 4 , പേജ് 501)
7) "യേശുനാഥന്റെ ഉപദേശങ്ങളില്‍ വിശ്വസിക്കുകയും അതേ സമയത്ത് അവകളിലെ ഏകദേശം ഉപദേശങ്ങളും ഈ കാലത്ത് യോജിച്ചതല്ലായെന്ന് പറയുന്നതും ന്യായത്തിന് വിപരീതമാണ്. തന്റെ ഉപദേശങ്ങളെ അനുസരിച്ച് അതിനെ അനുഗമിക്കുന്നവര്‍ക്ക് ലഭ്യമാകുമെന്ന് പറഞ്ഞ യേശുക്രിസ്തുവിന്റെ ശക്തികള്‍ ലഭിക്കാത്തതിന് കാരണം വിശ്വാസക്കുറവുകൊണ്ട് മാത്രമാണ്.ഇപ്രകാരം പറയുന്നതും തികച്ചും ശരിയാണ്. എന്നാല്‍ ആ ഉപദേശങ്ങള്‍ ഈ കാലഘട്ടത്തിന് യോജിച്ചതല്ലായെന്ന് പറയുന്നത് പരിഹസിക്കത്തക്കതാണ്." (വാല്യം 3 , പേജ് 211,231)
8) "തിന്മയെ തിന്മയാല്‍ എതിര്‍ക്കരുത് എന്ന യേശുദേവന്റെ ഉപദേശത്തെ ഈ ലോകം ഇന്ന് അനുസരിക്കുന്നില്ല. അതുകൊണ്ടു തന്നെയാണ് ഈ ലോകം ഇന്ന് ഇത്രത്തോളം ഘോരകൃത്യങ്ങള്‍ കൊണ്ട് നിറഞ്ഞ് കാണപ്പെടുന്നത്" (വാല്യം 7 , പേജ്119)
9) " ക്രിസ്തുവിന്റെ മതപ്രസംഗം അദ്ദേഹത്തെ സ്വീകരിച്ച യൂറോപ്യന്മാര്‍ക്ക് ഉയര്‍ച്ചയെ കൊടുത്തു. മനുഷ്യാത്മാവ് സത്യത്തെ സ്വീകരിക്കുകയും അസത്യത്തെ ത്യജിച്ചു കളയുകയും ചെയ്തു" (വാല്യം 4 , പേജ് 500)
10) " യേശുനാഥന്‍ പന്ത്രണ്ട് 'മീന്‍ പിടിച്ചു നടന്ന ശിഷ്യന്മാരെയും' വിട്ടു പോയി. എന്നാലും ഈ തുച്ഛ അംഗങ്ങള്‍ റോമാസാമ്രാജ്യത്തെ നാമാവശേഷമാക്കി , കുലുക്കി , വെടുവിച്ച് നശിപ്പിച്ചു " (വാല്യം 1 , പേജ് 485)
11) " ഇന്ത്യയില്‍ ക്രൈസ്തവമിഷനറിമാര്‍ വേണം. നൂറുകണക്കിനും ആയിരക്കണക്കിനും അവര്‍ ഇവിടെ വനു കൂടട്ടെ . ക്രിസ്തുവിന്റെ പരിശുദ്ധജീവിതചരിത്രത്തെ ഞങ്ങള്‍ക്ക് നല്ലതുപോലെ അഭ്യസിപ്പിക്കട്ടെ. അവനാല്‍ പ്രബോധിപ്പിക്കപ്പെട്ട അറിവ് തരുന്ന സത്യങ്ങള്‍ നമ്മുടെ ജനങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിക്കട്ടെ.യേശുനാഥനെക്കുറിച്ച് ഓരോ ഗ്രാമങ്ങളിലെയും മൂലമുടുക്കുകളിലും പ്രചാരം ചെയ്യുവിന്‍ " (വാല്യം 1 , പേജ് 128,129)
Friday, January 26, 2007
Thursday, January 18, 2007
അവകാശത്തിനായ് മുന്നേറാം .....
കാലത്തിന്റെ കാലൊച്ച മനുഷ്യന്‍ പൊതുവെ ശ്രദ്ധിക്കുന്നത്
വര്‍ഷങ്ങളുടെ ആരംഭത്തിലാണ്. ലോക ജീവിതത്തിന്റെ തിരക്കിന്റെയും
പലതും കൈവരിക്കാനുള്ള ആവേശത്തിന്റെയും മദ്ധ്യേ
പൊടുന്നനെ പൊട്ടിവിരിയുന്ന ഓരോ പുതുവത്സരത്തിന്റെയും
പ്രഭാതത്തില്‍ ഒന്ന് ആലോചിക്കും
- ഞാനിപ്പോള്‍ എവിടെയാണ് ? എന്തായിരിക്കുന്നു?
- ഇനി ഈ പുതുവത്സരത്തില്‍ എന്താകാനാണ് സാദ്ധ്യത?
അതെ, നാം ഇപ്പോഴെങ്കിലും നമ്മെ വിലയിരുത്തുന്നത് നല്ലതാണ്.
സ്വയം അറിയുന്നവനേ മുന്നേറുവാന്‍ കഴിയുകയുള്ളു.
അഹത്തെ കണ്ടെത്തുന്നവനേ ഇഹത്തിലെന്തെങ്കിലും
ചെയ്തെടുക്കുവാന്‍ കഴിയുകയുള്ളു.കാരണം നമുക്കിനിയും
പല കാതം പിന്നിടേണ്ടിയിരിക്കുന്നു.
ക്രിസ്ത്യാനി ഏതിലും വ്യത്യസ്തനാണ്. അവന്‍ ഓരോ ദിവസവും
വിശ്വാസത്തോടെ ജീവിക്കുന്നവനാണ്.ഓരോ നിമിഷത്തിലും തന്റെ
കര്‍ത്താവിന്റെ ഹിതത്തിന് വേണ്ടി സമര്‍പ്പിച്ച് ജീവിക്കുന്നവനാണ്.
നമുക്കും നല്ല ക്രിസ്ത്യാനിയാകാം. കര്‍ത്തന്‍ പറഞ്ഞതു പോലെ,
" സ്വര്‍ഗ്ഗീയ പിതാവിന്റെ ഇഷ്ടം തികയ്ക്കുന്നതാണ്
ഈ പുതുവത്സരത്തിലെ എന്റെ ഏറ്റവും വലിയ ആഗ്രഹം " എന്നു ഏറ്റു പറയാം.
എങ്കില്‍ നമുക്കൊരു നല്ല വാഗ്ദത്തമുണ്ട്
"യഹോവയ്ക്കായി പ്രത്യാശിച്ച് അവന്റെ വഴി പ്രമാണിച്ചു നടക്ക,
എന്നാല്‍ ഭൂമിയെ അവകാശമാക്കുവാന്‍ അവന്‍ നിന്നെ ഉയര്‍ത്തും!" ( സങ്കീ.37.34)
നമുക്കു വേണ്ടി ദൈവം അവകാശം കരുതിയിരിക്കുന്നു.
അത് പ്രാപിക്കുവാനായി നമുക്ക് സധൈര്യം മുന്നേറാം ...................
കടപ്പാട് : സമാധാനം മാസിക, ജനുവരി 2007
യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവും ഏക കര്‍ത്താവുമായി സ്വീകരിച്ചിട്ടുള്ള ക്രിസ്ത്യാനിക്ക്.........
( സമാധാനം മാസികയില്‍ പലപ്പോഴായി വന്ന ലേഖനങ്ങളില്‍ നിന്നും എടുത്തവ .....)
നിങ്ങള്‍ യഥാര്‍ത്ഥമായി ദൈവത്തില്‍ പ്രത്യാശ വയ്ക്കുമ്പോള്‍ സാത്താന് ഒരിക്കലും നിങ്ങളെ തള്ളിയിടുവാന്‍ കഴിയുകയില്ല
ലോകത്തിലെ എല്ലാ പ്രതികൂലശക്തികളും ഒരു പോലെ നിങ്ങളുടെ ശിരസ്സിനെ താഴ്തിക്കളയുവാന്‍ വന്നണഞ്ഞാലും ദൈവം നിങ്ങളോടൊപ്പം ശക്തിയോടെ ചലിക്കുന്ന വ്യക്തിത്വമാണ്
ദൈവം നിങ്ങള്‍ക്ക് ചെയ്യുവാന്‍ പോകുന്ന വലിയ കാര്യങ്ങളെക്കുറിച്ച് പ്രത്യാശയാല്‍ ദൈവത്തോട് പറ്റിച്ചേര്‍ന്ന് ഇരിക്കുമ്പോള്‍ നിങ്ങളിലെ പഴയ മനുഷ്യന്റെ പരാജയകഥകള്‍ ഒരു പ്രശ്നമായി തീരുകയില്ല
ദൈവത്തിന്റെ മഹത്വത്തിലേക്ക് ലയിച്ച് ചേരുക, ദൈവീക വാഗ്ദാനങ്ങളെ മുറുകെ പിടിച്ച് കൊള്‍ക , എന്നിട്ട് നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുവാന്‍ കാത്തിരിക്കുക
തന്റെ കൂടെയുള്ളവന്‍ സര്‍വശക്തനാണെന്ന് ഓര്‍ക്കുന്നവന് ഒരിക്കലും നിരാശപ്പെടേണ്ടി വരികയില്ല
നമ്മുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കണമെങ്കില്‍ അതില്‍ ദൈവം ആഗ്രഹിക്കുന്ന വിശ്വാസമുണ്ടായിരിക്കണം
നിങ്ങളുടെ ആവശ്യത്തിന്റെ വലിപ്പത്തിലേക്ക് നോക്കരുത് . നിന്റെ ദൈവത്തിന്റെ വലിപ്പത്തില്‍ ( മഹിമയില്‍ ) നോക്കുക.
വിചാരപ്പെടുകയും , പ്രയത്നങ്ങളെ കൂടുതലായി ധ്യാനിക്കുകയും ചെയ്യുന്നതാണ് വിശ്വാസം പ്രാവര്‍ത്തികമാക്കുന്നതിലുള്ള പ്രധാന തടസ്സം. ദൈവതിരുമുഖത്തേക്ക് മാത്രം നോക്കുക.ദൈവത്തിന്റെ നന്മയീയും മഹത്വത്തെയും കുറിച്ച് ധ്യാനിക്കുക.
പ്രശ്നങ്ങള്‍ പുറത്തുനിന്നും വരുന്നവയാകാം . എന്നാല്‍ പ്രശ്നങ്ങള്‍ക്ക് ഉത്തരം നമ്മില്‍ തന്നെയുണ്ട്. അതിനെ സ്വതന്ത്രമാക്കുവാനാണ് വിശ്വാസത്തെ ദൈവം നമ്മില്‍ തന്നിരിക്കുന്നത്.
തിരക്കുള്ളവരെ , അവര്‍ ആണായാലും പെണ്ണായാലും ദൈവം ഇഷ്ടപ്പെടുന്നു, കാരണം അലസതയോടെ സാവധാനമായിരിക്കുന്ന മനസ്സ് സാത്താന്റെ പണിപ്പുര തന്നെയാണ് .
തീര്‍ച്ചയായും മൂല്യമേറിയതും ,നമ്മുടേതുമായ ഒരു കാര്യം നമുക്കു ചിന്തിക്കുവാനുള്ളത് , നമ്മുടെ ദൈവത്തിന്റെ മഹത്വത്തെക്കുറിച്ച് തന്നെയാണ്.തന്റെ മക്കള്‍ക്ക് വേണ്ടി എന്തു ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവോ അത് ചെയ്യുവാന്‍ നമ്മുടെ ദൈവം ശക്തനാണ്.
വിശ്വാസത്താല്‍ എഴുന്നേല്‍ക്കുക, രോഗത്തിനും ബന്ധനത്തിനും എതിരെ എതിര്‍ത്തു നില്‍ക്കുക, ദൈവീക വാഗ്ദത്തങ്ങള്‍ എടുത്തുകൊണ്ട് ദൈവസന്നിധിയിലേക്ക് കയറിച്ചെല്ലുക, അത്ഭുതങ്ങളുടെ ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ട് " നിങ്ങളുടെ വിധി മാറ്റി എഴുതുക " .
യേശുക്രിസ്തുവിന്റെ വാഗ്ദത്തിന്റെ ശക്തിയും അവന്റെ ഹിതവും നിങ്ങളെ
പിടിച്ചുകൊണ്ടിരിക്കുകയാണ്. വിശ്വസിച്ചുകൊണ്ട് ഇപ്പോള്‍ തന്നെ സ്തുതിക്ക.
വാസ്തവത്തില്‍ സ്വര്‍ഗ്ഗത്തിലെത്തുന്ന ഒരുത്തന് ഒരുത്തരമേ പറയുവാന്‍ ഉണ്ടായിരിക്കുകയുള്ളൂ, ' സ്വര്‍ഗ്ഗത്തിലേക്കു പോകുവാന്‍ ടിക്കറ്റ് കൈവശമുണ്ടെന്ന് വിശ്വസിക്കുന്നതെന്തുകൊണ്ട് ? ' എന്ന ചോദ്യത്തിന് . " സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനുള്ള പ്രത്യേക അവകാശം ലഭിച്ചത് എന്തുകൊണ്ടെന്നാല്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ ഭാഗ്യം ലഭിച്ചു. എന്റെ കര്‍ത്റ്റാവിനെ രക്ഷകനായി സ്വീകരിച്ചു. അവന്‍ പിതാവിന്റെ വലതുഭാഗത്തിരുന്നുകൊണ്ട് എനിക്കു വേണ്ടി പക്ഷ്ഷപാതം ചെയ്യുന്നു. ഈ സാക്ഷ്യമുള്ള വ്യക്തിയുടെ സ്വര്‍ഗ്ഗത്തിലേക്കുള്ള പ്രവേശനം ആര്‍ക്കും തടയുവാന്‍ കഴിയുകയില്ല " .
ജീവിതത്തിലേയും മരണത്തിലേയും നിങ്ങള്‍ക്കുള്ള ഏക ആശ്വാസം
ഞാന്‍ ആയിരിക്കുന്നത് - ശരീരത്തിലും ആത്മാവിലും - എന്റേതല്ല, എന്റെ വിശ്വസ്തനായ രക്ഷകന്‍ മൂലമാണ് . തന്റെ സ്വന്ത രക്തം (ജീവന്‍) മറുവിലയായി കൊടുത്ത് എന്നെ വിലയ്ക്ക് വാങ്ങി, പാപത്തില്‍ നിന്നും പിശാചിന്റെ അടിമത്വത്തില്‍ നിന്നും എന്നെ വീണ്ടെടുക്കുകയും എന്റെ തലയിലെ മുടി പോലും അവന്‍ അറിയാതെ വീണു പോകുകയില്ല വാഗ്ദത്തം എന്നെ കാത്ത് സൂക്ഷിച്ച് പരിപാലിക്കുകയും എന്റെ രക്ഷക്കായി എല്ലം ഒരുക്കുകയും ചെയ്യുന്നു. അതുകൊണ്ട് അവന്റെ പരിശുദ്ധാത്മാവിനാല്‍ എനിക്ക് നിത്യജീവനെക്കുറിച്ചുള്ള ഉറപ്പ് നല്‍കുകയും പൂര്‍ണ്ണഹൃദയത്തോടെ അവന് വേണ്ടി ജീവിപ്പാന്‍ എന്നെ സജ്ജമാക്കുകയും ചെയ്യുന്നു.
സ്വര്‍ഗ്ഗത്തെപ്പറ്റിയുള്ള നിങ്ങളുടെ ചിന്ത എന്തു തന്നെ ആയാലും, നമുക്കറിയാം അത് ദൈവത്തിന് വേണ്ടി വിശുദ്ധവും നല്ലതുമായ കാര്യങ്ങളില്‍ ഇടപെടുന്നവര്‍ക്കുവേണ്ടി ഉള്ളതാണ്. ഇതില്‍ നിന്ന് വ്യത്യസ്തമായതെന്തും നമ്മെ നേരെ നരകത്തില്‍ കൊണ്ടെത്തിക്കും.

Subscribe to:
Posts (Atom)