Thursday, January 18, 2007

അവകാശത്തിനായ്‌ മുന്നേറാം .....

കാലത്തിന്റെ കാലൊച്ച മനുഷ്യന്‍ പൊതുവെ ശ്രദ്ധിക്കുന്നത്‌
വര്‍ഷങ്ങളുടെ ആരംഭത്തിലാണ്‌. ലോക ജീവിതത്തിന്റെ തിരക്കിന്റെയും
പലതും കൈവരിക്കാനുള്ള ആവേശത്തിന്റെയും മദ്ധ്യേ
പൊടുന്നനെ പൊട്ടിവിരിയുന്ന ഓരോ പുതുവത്സരത്തിന്റെയും
പ്രഭാതത്തില്‍ ഒന്ന് ആലോചിക്കും
- ഞാനിപ്പോള്‍ എവിടെയാണ്‌ ? എന്തായിരിക്കുന്നു?
- ഇനി ഈ പുതുവത്സരത്തില്‍ എന്താകാനാണ്‌ സാദ്ധ്യത?
അതെ, നാം ഇപ്പോഴെങ്കിലും നമ്മെ വിലയിരുത്തുന്നത്‌ നല്ലതാണ്‌.
സ്വയം അറിയുന്നവനേ മുന്നേറുവാന്‍ കഴിയുകയുള്ളു.
അഹത്തെ കണ്ടെത്തുന്നവനേ ഇഹത്തിലെന്തെങ്കിലും
ചെയ്തെടുക്കുവാന്‍ കഴിയുകയുള്ളു.കാരണം നമുക്കിനിയും
പല കാതം പിന്നിടേണ്ടിയിരിക്കുന്നു.
ക്രിസ്ത്യാനി ഏതിലും വ്യത്യസ്തനാണ്‌. അവന്‍ ഓരോ ദിവസവും
വിശ്വാസത്തോടെ ജീവിക്കുന്നവനാണ്‌.ഓരോ നിമിഷത്തിലും തന്റെ
കര്‍ത്താവിന്റെ ഹിതത്തിന്‌ വേണ്ടി സമര്‍പ്പിച്ച്‌ ജീവിക്കുന്നവനാണ്‌.
നമുക്കും നല്ല ക്രിസ്ത്യാനിയാകാം. കര്‍ത്തന്‍ പറഞ്ഞതു പോലെ,
" സ്വര്‍ഗ്ഗീയ പിതാവിന്റെ ഇഷ്ടം തികയ്ക്കുന്നതാണ്‌
ഈ പുതുവത്സരത്തിലെ എന്റെ ഏറ്റവും വലിയ ആഗ്രഹം " എന്നു ഏറ്റു പറയാം.
എങ്കില്‍ നമുക്കൊരു നല്ല വാഗ്ദത്തമുണ്ട്‌
"യഹോവയ്ക്കായി പ്രത്യാശിച്ച്‌ അവന്റെ വഴി പ്രമാണിച്ചു നടക്ക,
എന്നാല്‍ ഭൂമിയെ അവകാശമാക്കുവാന്‍ അവന്‍ നിന്നെ ഉയര്‍ത്തും!" ( സങ്കീ.37.34)
നമുക്കു വേണ്ടി ദൈവം അവകാശം കരുതിയിരിക്കുന്നു.
അത്‌ പ്രാപിക്കുവാനായി നമുക്ക്‌ സധൈര്യം മുന്നേറാം ...................
കടപ്പാട്‌ : സമാധാനം മാസിക, ജനുവരി 2007

1 comment:

ചന്ത്രക്കാറന്‍ said...

ആഹാ, ഇങ്ങനേയും ഒന്നുണ്ടായിരുന്നോ? സന്തോഷം, സമാധാനം! ഇനി കൃസ്ത്യാനികള്‍ക്ക്‌ റെപ്രസന്റേഷനില്ലെന്നുവരില്ലല്ലോ!