Thursday, January 18, 2007

യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവും ഏക കര്‍ത്താവുമായി സ്വീകരിച്ചിട്ടുള്ള ക്രിസ്ത്യാനിക്ക്‌.........

( സമാധാനം മാസികയില്‍ പലപ്പോഴായി വന്ന ലേഖനങ്ങളില്‍ നിന്നും എടുത്തവ .....)

നിങ്ങള്‍ യഥാര്‍ത്ഥമായി ദൈവത്തില്‍ പ്രത്യാശ വയ്ക്കുമ്പോള്‍ സാത്താന്‌ ഒരിക്കലും നിങ്ങളെ തള്ളിയിടുവാന്‍ കഴിയുകയില്ല


ലോകത്തിലെ എല്ലാ പ്രതികൂലശക്തികളും ഒരു പോലെ നിങ്ങളുടെ ശിരസ്സിനെ താഴ്തിക്കളയുവാന്‍ വന്നണഞ്ഞാലും ദൈവം നിങ്ങളോടൊപ്പം ശക്തിയോടെ ചലിക്കുന്ന വ്യക്തിത്വമാണ്‌


ദൈവം നിങ്ങള്‍ക്ക്‌ ചെയ്യുവാന്‍ പോകുന്ന വലിയ കാര്യങ്ങളെക്കുറിച്ച്‌ പ്രത്യാശയാല്‍ ദൈവത്തോട്‌ പറ്റിച്ചേര്‍ന്ന് ഇരിക്കുമ്പോള്‍ നിങ്ങളിലെ പഴയ മനുഷ്യന്റെ പരാജയകഥകള്‍ ഒരു പ്രശ്നമായി തീരുകയില്ല


ദൈവത്തിന്റെ മഹത്വത്തിലേക്ക്‌ ലയിച്ച്‌ ചേരുക, ദൈവീക വാഗ്ദാനങ്ങളെ മുറുകെ പിടിച്ച്‌ കൊള്‍ക , എന്നിട്ട്‌ നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുവാന്‍ കാത്തിരിക്കുക


തന്റെ കൂടെയുള്ളവന്‍ സര്‍വശക്തനാണെന്ന് ഓര്‍ക്കുന്നവന്‌ ഒരിക്കലും നിരാശപ്പെടേണ്ടി വരികയില്ല

നമ്മുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കണമെങ്കില്‍ അതില്‍ ദൈവം ആഗ്രഹിക്കുന്ന വിശ്വാസമുണ്ടായിരിക്കണം


നിങ്ങളുടെ ആവശ്യത്തിന്റെ വലിപ്പത്തിലേക്ക്‌ നോക്കരുത്‌ . നിന്റെ ദൈവത്തിന്റെ വലിപ്പത്തില്‍ ( മഹിമയില്‍ ) നോക്കുക.

വിചാരപ്പെടുകയും , പ്രയത്നങ്ങളെ കൂടുതലായി ധ്യാനിക്കുകയും ചെയ്യുന്നതാണ്‌ വിശ്വാസം പ്രാവര്‍ത്തികമാക്കുന്നതിലുള്ള പ്രധാന തടസ്സം. ദൈവതിരുമുഖത്തേക്ക്‌ മാത്രം നോക്കുക.ദൈവത്തിന്റെ നന്മയീയും മഹത്വത്തെയും കുറിച്ച്‌ ധ്യാനിക്കുക.


പ്രശ്നങ്ങള്‍ പുറത്തുനിന്നും വരുന്നവയാകാം . എന്നാല്‍ പ്രശ്നങ്ങള്‍ക്ക്‌ ഉത്തരം നമ്മില്‍ തന്നെയുണ്ട്‌. അതിനെ സ്വതന്ത്രമാക്കുവാനാണ്‌ വിശ്വാസത്തെ ദൈവം നമ്മില്‍ തന്നിരിക്കുന്നത്‌.


തിരക്കുള്ളവരെ , അവര്‍ ആണായാലും പെണ്ണായാലും ദൈവം ഇഷ്ടപ്പെടുന്നു, കാരണം അലസതയോടെ സാവധാനമായിരിക്കുന്ന മനസ്സ്‌ സാത്താന്റെ പണിപ്പുര തന്നെയാണ്‌ .


തീര്‍ച്ചയായും മൂല്യമേറിയതും ,നമ്മുടേതുമായ ഒരു കാര്യം നമുക്കു ചിന്തിക്കുവാനുള്ളത്‌ , നമ്മുടെ ദൈവത്തിന്റെ മഹത്വത്തെക്കുറിച്ച്‌ തന്നെയാണ്‌.തന്റെ മക്കള്‍ക്ക്‌ വേണ്ടി എന്തു ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവോ അത്‌ ചെയ്യുവാന്‍ നമ്മുടെ ദൈവം ശക്തനാണ്‌.


വിശ്വാസത്താല്‍ എഴുന്നേല്‍ക്കുക, രോഗത്തിനും ബന്ധനത്തിനും എതിരെ എതിര്‍ത്തു നില്‍ക്കുക, ദൈവീക വാഗ്ദത്തങ്ങള്‍ എടുത്തുകൊണ്ട്‌ ദൈവസന്നിധിയിലേക്ക്‌ കയറിച്ചെല്ലുക, അത്ഭുതങ്ങളുടെ ദൈവത്തോട്‌ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ " നിങ്ങളുടെ വിധി മാറ്റി എഴുതുക " .



യേശുക്രിസ്തുവിന്റെ വാഗ്ദത്തിന്റെ ശക്തിയും അവന്റെ ഹിതവും നിങ്ങളെ
പിടിച്ചുകൊണ്ടിരിക്കുകയാണ്‌. വിശ്വസിച്ചുകൊണ്ട്‌ ഇപ്പോള്‍ തന്നെ സ്തുതിക്ക.

വാസ്തവത്തില്‍ സ്വര്‍ഗ്ഗത്തിലെത്തുന്ന ഒരുത്തന്‌ ഒരുത്തരമേ പറയുവാന്‍ ഉണ്ടായിരിക്കുകയുള്ളൂ, ' സ്വര്‍ഗ്ഗത്തിലേക്കു പോകുവാന്‍ ടിക്കറ്റ്‌ കൈവശമുണ്ടെന്ന് വിശ്വസിക്കുന്നതെന്തുകൊണ്ട്‌ ? ' എന്ന ചോദ്യത്തിന്‌ . " സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനുള്ള പ്രത്യേക അവകാശം ലഭിച്ചത്‌ എന്തുകൊണ്ടെന്നാല്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ ഭാഗ്യം ലഭിച്ചു. എന്റെ കര്‍ത്റ്റാവിനെ രക്ഷകനായി സ്വീകരിച്ചു. അവന്‍ പിതാവിന്റെ വലതുഭാഗത്തിരുന്നുകൊണ്ട്‌ എനിക്കു വേണ്ടി പക്ഷ്ഷപാതം ചെയ്യുന്നു. ഈ സാക്ഷ്യമുള്ള വ്യക്തിയുടെ സ്വര്‍ഗ്ഗത്തിലേക്കുള്ള പ്രവേശനം ആര്‍ക്കും തടയുവാന്‍ കഴിയുകയില്ല " .


ജീവിതത്തിലേയും മരണത്തിലേയും നിങ്ങള്‍ക്കുള്ള ഏക ആശ്വാസം

ഞാന്‍ ആയിരിക്കുന്നത്‌ - ശരീരത്തിലും ആത്മാവിലും - എന്റേതല്ല, എന്റെ വിശ്വസ്തനായ രക്ഷകന്‍ മൂലമാണ്‌ . തന്റെ സ്വന്ത രക്തം (ജീവന്‍) മറുവിലയായി കൊടുത്ത്‌ എന്നെ വിലയ്ക്ക്‌ വാങ്ങി, പാപത്തില്‍ നിന്നും പിശാചിന്റെ അടിമത്വത്തില്‍ നിന്നും എന്നെ വീണ്ടെടുക്കുകയും എന്റെ തലയിലെ മുടി പോലും അവന്‍ അറിയാതെ വീണു പോകുകയില്ല വാഗ്ദത്തം എന്നെ കാത്ത്‌ സൂക്ഷിച്ച്‌ പരിപാലിക്കുകയും എന്റെ രക്ഷക്കായി എല്ലം ഒരുക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ അവന്റെ പരിശുദ്ധാത്മാവിനാല്‍ എനിക്ക്‌ നിത്യജീവനെക്കുറിച്ചുള്ള ഉറപ്പ്‌ നല്‍കുകയും പൂര്‍ണ്ണഹൃദയത്തോടെ അവന്‌ വേണ്ടി ജീവിപ്പാന്‍ എന്നെ സജ്ജമാക്കുകയും ചെയ്യുന്നു.



സ്വര്‍ഗ്ഗത്തെപ്പറ്റിയുള്ള നിങ്ങളുടെ ചിന്ത എന്തു തന്നെ ആയാലും, നമുക്കറിയാം അത്‌ ദൈവത്തിന്‌ വേണ്ടി വിശുദ്ധവും നല്ലതുമായ കാര്യങ്ങളില്‍ ഇടപെടുന്നവര്‍ക്കുവേണ്ടി ഉള്ളതാണ്‌. ഇതില്‍ നിന്ന് വ്യത്യസ്തമായതെന്തും നമ്മെ നേരെ നരകത്തില്‍ കൊണ്ടെത്തിക്കും.

No comments: