Friday, January 26, 2007

ഇവനെത്ര മഹാന്‍

സത്യത്തെ അറിയുവാന്‍ ശ്രമിച്ചവരില്‍ ഒരു പ്രമുഖ വ്യക്തിയയിരുന്നു ഭാരതത്തിലെ ആദ്ധ്യാത്മിക നേതാവായിരുന്ന സ്വമി വിവേകാനന്ദന്‍.യേശുക്രിസ്തുവിനെക്കുറിച്ചുള്ള ആ മഹാത്മാവിന്റെ ആത്മീക ദര്‍ശനങ്ങളില്‍ നിന്ന്......( സ്വാമി വിവേകാനന്ദന്റെ ജ്ഞാനദീപം(1963) എന്ന പുസ്തകത്തില്‍ നിന്നും)


1) "തെക്കു കിഴക്കനേഷ്യാക്കാരനായ ഞാന്‍ നസ്സറേയനായ യേശുക്രിസ്തുവിനെ വണങ്ങുകയാണെങ്കില്‍ എനിക്ക്‌ ഒരേ വഴി തന്നെയുണ്ട്‌. ആ വഴി എന്തെന്നാല്‍ അദ്ദേഹത്തെ ദൈവമായിട്ടല്ലാതെ എനിക്ക്‌ നമസ്കരിക്കാന്‍ സാദ്ധ്യമല്ല എന്നുള്ളതാണ്‌." ( വാല്യം 2 , പേജ്‌ 453)

2) " യേശുക്രിസ്തുവിനെ , മനുഷ്യരൂപമെടുത്ത ദൈവത്തെ, നാം ദൈവമായ്‌ വണങ്ങണം ... നിങ്ങള്‍ക്ക്‌ മോക്ഷം പ്രാപിക്കണമെങ്കില്‍ യേശുക്രിസ്തുവിനോട്‌ ഞെരുന്‍ഹിയ ഐക്യം കൊള്ളണം . എങ്ങനെയെന്നാല്‍ നിങ്ങള്‍ക്ക്‌ മനസ്സില്‍ തോന്നുന്ന മേറ്റ്ല്ലാ ദൈവത്തെക്കാളും ഏറ്റവും ഉയര്‍ന്ന സ്ഥാനം അര്‍ഹിക്കുന്ന ഒരുവനാണ്‌ യേശു. യേശുവിനെ ഒരു മനുഷ്യനായിട്ട്‌ കണക്കാക്കുകയാണെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തെ ആരാധിക്കേണ്ട. "യേശു" തന്നെ ദൈവം എന്ന സത്യം നിങ്ങള്‍ക്ക്‌ ബോദ്ധ്യമാകുമ്പൊള്‍ അദ്ദേഹത്തെ നിങ്ങള്‍ക്ക്‌ ആരാധിക്കാം. യേശുവിനെ മനുഷ്യനാണെന്നു പറയുന്നവര്‍ അദ്ദേഹത്തെ നിന്ദിക്കുന്നവര്‍ എന്ന കുറ്റത്തിന്‌ അര്‍ഹരായിത്തീരും." (വാല്യം 7 , പേജ്‌ 270)

3) "ക്രൂശില്‍ തൂങ്ങിയ ഉത്തമനെ നോക്കുക.അദ്ദേഹം തന്റെ ജയത്തിനു വേണ്ടി സൈന്യങ്ങളായ ദൈവ ദൂതഗണങ്ങളെ വിളിച്ചിരിക്കാം. എന്നല്‍ അദ്ദേഹം എതിര്‍ത്തു പോരാടിയില്ല. തന്നെ ക്രൂശില്‍ തറച്ചവരോട്‌ അനുതാപമാണ്‌ കാണിച്ചത്‌. വേദനയേയും ലജ്ജയേയും അദ്ദേഹം സഹിച്ചു. എല്ല പാപഭാരങ്ങളെയും താനേ സഹിച്ചു.'അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോവേ നിങ്ങള്‍ എന്റെ അടുക്കല്‍ വരുവിന്‍ : ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും ' എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. നമ്മുടെ ജീവിതത്തിലും അദ്ദേഹം എത്ര മഹത്വമുള്ളവനായി കാണപ്പെടുന്നു. നോക്കുവിന്‍ , അടിമ ജീവിതം നയിക്കുന്ന നാം അതിന്റെ മഹത്വം എത്രത്തോളം എന്നറിയത്തവരായി കാണപ്പെടുന്നു. എന്റെ മുഖത്ത്‌ ഒരു വശത്ത്‌ ഒരുവന്‍ അടിക്കുകയാണെങ്കില്‍ എന്റെ കൈ തിരിച്ച്‌ അവനെ അടിക്കുവാന്‍ ശ്രമിക്കുന്നു. എതിര്‍ത്ത ശബ്ദവും ഉടനെ പുറപ്പെടുവിക്കുന്നു. ക്രൂശീകരിക്കപ്പെട്ട ആ ഹൃദയവിശാലതയുള്ളവന്റെ ശ്രേഷ്ടഗുണങ്ങളെയും കൃപകളെയും എനിക്ക്‌ എങ്ങനെ അറിയുവാന്‍ സാധിക്കും ! ആ മേന്മയെ മനസ്സിലാക്കുവാന്‍ എനിക്ക്‌ പറ്റുമോ?" (വാല്യം 2 , പേജ്‌371,372)

4) " പുത്രനെ കണ്ടവര്‍ പിതാവിനെ കണ്ടവരാകുന്നു എന്നത്‌ ദൈവവാക്കാകുന്നു. പുത്രനെ കാണാതെ പിതാവിനെ കാണുവാന്‍ കഴിയുകയില്ല. പുത്രനെ കാണാതെ പിതാവിനെ കാണാം എന്നത്‌ അര്‍ത്ഥരഹിതമായ സംസാരവും , കുഴപ്പമുണ്ടാക്കുന്ന ആധാരമില്ലാത്ത ആദര്‍ശവുമാണ്‌. ഒരു പകല്‍ സ്വപ്നവും കൂടെ ആകുന്നു. ആത്മീയ ജീവിതത്തിന്‌ നിങ്ങള്‍ക്ക്‌ ഒരു സ്ഥാനം അര്‍ഹിക്കണമെന്നാഗ്രഹമുണ്ടെങ്കില്‍ യേശുവിന്റെ രൂപത്തില്‍ കാണപ്പെടുന്ന ദൈവത്തെ നന്നായിട്ട്‌ ആശ്രയിച്ച്‌ കൊള്ളുക." (വാല്യം 7 , പേജ്‌ 270,271)

5) "ക്രിസ്തുവിനാല്‍ സ്പര്‍ശിക്കപ്പെട്ടാല്‍ മനുഷ്യന്റെ ആത്മാവ്‌ മാറിപ്പോകുന്നു.ക്രിസ്തുവിനെപ്പോലെ അവര്‍ മാറിപ്പോകുന്നു. അവന്റെ ജീവിതം പരിശുദ്ധിയുള്ളതായി മാറുന്നു. പരിശുദ്ധമായ ആത്മീക ശക്തിയാല്‍ അവന്റെ ശരീരത്തെ രോമാഞ്ചം കൊള്ളിക്കുന്നു."(വാല്യം 4 , പേജ്‌ 500)

6) " അദ്ദേഹം സംസാരിച്ച ഉത്തമവാക്കുകള്‍ എന്നും നിലനില്‍ക്കും. അദ്ദേഹത്തിന്റെ ഒറ്റ നോട്ടത്താല്‍ സൗഖ്യപ്പെടുത്തിയ തെളിവുകള്‍ മറന്നു പോകാം,എന്നാല്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ മറക്കുവാന്‍ സാധിക്കാത്തവയാകുന്നു." ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ " എന്ന ഉപദേശം മാനവരാശി ജീവിക്കുന്നിടത്തോളം കാലം ശക്തിയേറിയ ഉപദേശമാകുന്നു. അദ്ദേഹത്തിന്റെ ഉപദേശം കുറവില്ലാത്ത മഹത്വത്തിന്റെ ഖജനാവാകുന്നു.കര്‍ത്താവിന്റെ നാമം മറക്കാതിരിക്കുന്ന കാലം വരേയും ഇത്‌ തുടര്‍ന്ന് പ്രകാശിച്ചുകൊണ്ടേയിരിക്കും. ഇതാകുന്നു യേശുക്രിസ്തുവിലുണ്ടായിരുന്ന ശക്തിയും അദ്ദേഹം മറ്റുള്ളവര്‍ക്ക്‌ പകരുന്ന ശക്തിയും. ദൃഢമായ ഈ ശക്തിയെക്കുറിച്ച്‌ എന്തു പറയാന്‍!." (വാല്യം 4 , പേജ്‌ 501)

7) "യേശുനാഥന്റെ ഉപദേശങ്ങളില്‍ വിശ്വസിക്കുകയും അതേ സമയത്ത്‌ അവകളിലെ ഏകദേശം ഉപദേശങ്ങളും ഈ കാലത്ത്‌ യോജിച്ചതല്ലായെന്ന് പറയുന്നതും ന്യായത്തിന്‌ വിപരീതമാണ്‌. തന്റെ ഉപദേശങ്ങളെ അനുസരിച്ച്‌ അതിനെ അനുഗമിക്കുന്നവര്‍ക്ക്‌ ലഭ്യമാകുമെന്ന് പറഞ്ഞ യേശുക്രിസ്തുവിന്റെ ശക്തികള്‍ ലഭിക്കാത്തതിന്‌ കാരണം വിശ്വാസക്കുറവുകൊണ്ട്‌ മാത്രമാണ്‌.ഇപ്രകാരം പറയുന്നതും തികച്ചും ശരിയാണ്‌. എന്നാല്‍ ആ ഉപദേശങ്ങള്‍ ഈ കാലഘട്ടത്തിന്‌ യോജിച്ചതല്ലായെന്ന് പറയുന്നത്‌ പരിഹസിക്കത്തക്കതാണ്‌." (വാല്യം 3 , പേജ്‌ 211,231)

8) "തിന്മയെ തിന്മയാല്‍ എതിര്‍ക്കരുത്‌ എന്ന യേശുദേവന്റെ ഉപദേശത്തെ ഈ ലോകം ഇന്ന് അനുസരിക്കുന്നില്ല. അതുകൊണ്ടു തന്നെയാണ്‌ ഈ ലോകം ഇന്ന് ഇത്രത്തോളം ഘോരകൃത്യങ്ങള്‍ കൊണ്ട്‌ നിറഞ്ഞ്‌ കാണപ്പെടുന്നത്‌" (വാല്യം 7 , പേജ്‌119)

9) " ക്രിസ്തുവിന്റെ മതപ്രസംഗം അദ്ദേഹത്തെ സ്വീകരിച്ച യൂറോപ്യന്മാര്‍ക്ക്‌ ഉയര്‍ച്ചയെ കൊടുത്തു. മനുഷ്യാത്മാവ്‌ സത്യത്തെ സ്വീകരിക്കുകയും അസത്യത്തെ ത്യജിച്ചു കളയുകയും ചെയ്തു" (വാല്യം 4 , പേജ്‌ 500)

10) " യേശുനാഥന്‍ പന്ത്രണ്ട്‌ 'മീന്‍ പിടിച്ചു നടന്ന ശിഷ്യന്മാരെയും' വിട്ടു പോയി. എന്നാലും ഈ തുച്ഛ അംഗങ്ങള്‍ റോമാസാമ്രാജ്യത്തെ നാമാവശേഷമാക്കി , കുലുക്കി , വെടുവിച്ച്‌ നശിപ്പിച്ചു " (വാല്യം 1 , പേജ്‌ 485)

11) " ഇന്ത്യയില്‍ ക്രൈസ്തവമിഷനറിമാര്‍ വേണം. നൂറുകണക്കിനും ആയിരക്കണക്കിനും അവര്‍ ഇവിടെ വനു കൂടട്ടെ . ക്രിസ്തുവിന്റെ പരിശുദ്ധജീവിതചരിത്രത്തെ ഞങ്ങള്‍ക്ക്‌ നല്ലതുപോലെ അഭ്യസിപ്പിക്കട്ടെ. അവനാല്‍ പ്രബോധിപ്പിക്കപ്പെട്ട അറിവ്‌ തരുന്ന സത്യങ്ങള്‍ നമ്മുടെ ജനങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിക്കട്ടെ.യേശുനാഥനെക്കുറിച്ച്‌ ഓരോ ഗ്രാമങ്ങളിലെയും മൂലമുടുക്കുകളിലും പ്രചാരം ചെയ്യുവിന്‍ " (വാല്യം 1 , പേജ്‌ 128,129)

1 comment:

G.MANU said...

Since the topic is about religion, god, conversion etc......no comment sir...